പ്രിയ്യപ്പെട്ടെ സഹീര്‍,
നിന്നെ "സഹീര്‍" എന്ന് അഭിസംബോധന ചെയ്യുന്നതെന്തിനെന്നു നീ അമ്പരക്കുന്നുണ്ടാകും.. ഞാനീയിടെ Paulo Coelhoയുടെ സഹീര്‍ എന്ന പുസ്തകം വായിക്കുകയുണ്ടായി..
പ്രശസ്തനായൊരു എഴുത്തുകാരന് ഒരു ദിവസം അപ്രത്യക്ഷയായ തന്റെ ഭാര്യയെ അന്വേഷിക്കുന്നതാണ് കഥാതന്തു.. അതിനുമുപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലെക്കുള്ള സഞ്ചാരമാകുന്നു.. ആ പുസ്തകം വായിച്ചപ്പോള്‍, ഈ കഥയിലെവിടെയോ ഞാനും നീയുമുള്ളതായി എനിക്ക് തോന്നി..
ഇപ്പോള്‍ നിന്റെ മുഖത്തെ അമ്പരപ്പ് വര്ധിക്കുന്നതെനിക്ക് കാണാം.. നീ കരുതുന്നുണ്ടാകും, ഓര്മിക്കുവാന് മാത്രം നമുക്കിടയില്‍ ഒന്നുമില്ലല്ലോയെന്നു..
ശരിയാണ്, ഒരേ ദിശയില്‍ ഒഴുകിയിരുന്ന പുഴകള്‍ ഒരുനാള്‍ എവിടെയോ വച്ച് കണ്ടുമുട്ടി, കുറച്ചു ദൂരം ഒരുമിച്ചു ഒഴുകി, വീണ്ടും വേര്‍പിരിഞ്ഞു ഒഴുകാന്‍ തുടങ്ങിയത് പോലെയാണ് നമ്മുടെ ജീവിതം... ഒരുമിച്ചു ഒഴുകിയ
ആ നാളില്‍ നമ്മള് കണ്ടില്ലെന്നു നടിച്ച ആ കുമിളകള്‍ക്ക് നമ്മോട് പറയാന്‍ എന്തൊക്കെയോ ഉണ്ടായിരുന്നെന്നു എനിക്കിപ്പോള്‍ മനസിലായി... കേട്ടിട്ടും കേള്‍ക്കാതെ പോയവ...
നിനക്കോര്മയുണ്ടോ ഒരു സായാന്ഹത്തില്‍ നമ്മള് ആ വയല്‍ വരമ്പിലേക്ക് നടക്കാന്‍ പോയത്.. കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയിലെ ആ പച്ചപ്പു എനിക്കൊരുപാടിഷ്ടമായിരുന്നു.. അതുകൊണ്ട് തന്നെ ആ സായാന്ഹ സവാരിയും ഞാനേറെ ഇഷ്ടപ്പെടുന്നു...
വെള്ളത്തിന് നടുവിലൂടെയുള്ള ആ കരിങ്കല്‍ പാതയിലിരുന്നു സന്ധ്യ മാഞ്ഞു നിലാവ് പരക്കുന്നതും നോക്കി നമ്മളൊരുപാട് സംസാരിച്ചു...
നിലാവെളിച്ചത്തില്‍ ആ ജലപ്പരപ്പില്‍ ചന്ദ്രബിംബം പതിയവേ നമ്മള് താണ്ടിയത് അപരിചിതത്വതില്‍ നിന്നും പരിചിതത്തിലേക്കുള്ള ദൂരമായിരുന്നു...
പക്ഷെ ഒരേ ദിശയില്‍ ഒഴുകുമ്പോഴും, വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളില്‍, ഒരു പുഞ്ചിരിയില്‍ നമ്മള് ആ സൗഹൃദമൊതുക്കി..ഞാനെവിടെയോ വായിച്ചതോര്‍ക്കുന്നു "The bitterest tears are shed over the graves for the words left unsaid and deeds left undone"..
ഒരുനാള്‍ എന്റെ കല്ലറയ്ക്കു മുകളില്‍ പെയ്യുന്ന മഴത്തുള്ളികള്‍, പറയാതെ പോയ വാക്കുകളുടെ നൊമ്പരം പേറരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു.. അതിനാല്‍ നിന്നെത്തേടി, സഹീറിനെത്തേടി, അക്ഷരങ്ങളിലൂടെ ഞാനിയും വരും... എന്റെ ഹൃദയത്തിന്റെ ഇടനാഴിയിലേക്ക് നിന്നോടൊത്തു വീണ്ടും നടക്കാന്‍...
"കാണാതെ പോയ് നീ നിനക്കായ്
ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍...
ഒന്ന് തൊടാതെ പോയ് നീ നിനക്കായ്
ഇന്നും തുടിക്കുമെന്‍ തന്ത്രികള്‍.."
സ്നേഹപൂര്‍വ്വം,
എസ്തര്